ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകള്‍. 706 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്. 730,743 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
7,22,073 പേര് രോഗമുക്തി നേടി. 2068 പേര് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 6,602 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 311,171 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
79 മില്യണ്‍ പരിശോധനകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയത്. 0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണിത്. യുഎഇയില്‍ കോവിഡ് വാക്സിനേഷന് വര്‍ധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
NEWS 22 TRUTH . EQUALITY . FRATERNITY