Breaking News

സർക്കാർ ജീവനക്കാരുടെ കൊവിഡ് ചികിൽസ കാലയളവ് കാഷ്വൽ ലീവാക്കും; 7ദിവസത്തിനുശേഷം നെ​ഗറ്റീവായാലുടൻ തിരികെയെത്തണം…

സർക്കാർ ജീവനക്കാർക്കുള്ള കൊവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സർക്കാർ ജീവനക്കാർക്ക് ചികിത്സാ കാലയളവ് കാഷ്വൽ ലീവ് ആയി കണക്കാക്കും. തദ്ദേശ വകുപ്പിൻ്റെയോ ആരോഗ്യ വകുപ്പിൻ്റെയോ സാക്ഷ്യപത്രം ഹാജരാക്കണം.

കൊവിഡ് ബാധിച്ച സർക്കാർ ജീവനക്കാർ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റിൽ നെഗറ്റീവായാൽ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കണം. നിലവിൽ കൊവിഡ് ബാധിച്ചവർ പത്താം ദിവസമാണ് നെ​ഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെ​ഗറ്റീവായോ എന്നറിയാൻ പരിശോധനയും ഒഴിവാക്കിയിരുന്നു.

മാത്രവുമല്ല നെ​ഗറ്റീവായശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയും ഉണ്ട്. മൂന്ന് മാസത്തിൽ കൊവിഡ് ഭേദമായവരായ സർക്കാർ ജീവനക്കാർ ആണെ​ങ്കിൽ രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ക്വാറൻ്റിൻ വേണ്ടെന്നും പുതിയ ഉത്തരവ് പറയുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …