Breaking News

ഡൽഹിയിൽ ഭീകരർ പിടിയിലായ സംഭവം; ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനം…

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരർ ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനമെന്ന് പൊലീസ്. പാലങ്ങളും റെയിൽ പാളങ്ങളും തകർക്കാൻ ഭീകരർക്ക് പരിശീലനം ലഭിച്ചതായി പൊലീസ് പറയുന്നു. ഇതിനായി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഭീകരർ ഒത്തുചേരാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

ആറു ഭീകരരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത് . ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിച്ച വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്.

വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരൻ അനീസ് ഇബ്രാഹിമുമായി ഇവർക്ക് ബന്ധമുള്ളതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഡൽഹി, ഉത്തർപ്രദേശ്,

മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ആഘോഷ ചടങ്ങുകൾക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചിരുന്നു. ഡൽഹി, മഹരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആറ് ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …