കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരന്‍ ചികിത്സയിലെന്ന റിപ്പോർട്ട്. കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയിലാണ് സംസ്ഥാനം. തോപ്പുംപടി സ്വദേശിയായ വിദ്യാര്‍ത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികള്‍ക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 85 ശതമാനം കുട്ടികള്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികള്‍ക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …