Breaking News

വീണ്ടും ആശങ്ക ഉയരുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു…..

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 33,798 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ 19-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായി റിപ്പോര്‍ട്ട്‌ ചെയ്തു.

രാജ്യത്ത് രണ്ടര കോടി വാക്‌സിന്‍ ഡോസുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ഇതോടെ ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ കൊവിഡ് ഡോസ് വാക്‌സിന്‍ നല്‍കിയ രാജ്യമായി ഇന്ത്യ മാറി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …