Breaking News

സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു…

സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനുള്ള ക്രമീകരണം തുടങ്ങിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു. രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്നു പുരോഗതി വിലയിരുത്തും. വാക്‌സിനേഷന്‍ ക്രമീകരണത്തിന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

ഒക്ടോബര്‍ 18ന് മുഴുവന്‍ ക്ലാസുകളും തുറക്കുന്ന കാര്യത്തിലെ തീരുമാനം പരിശോധിച്ച്‌ മാത്രമേ എടുക്കുവെന്നും മന്ത്രി അറിയിച്ചു. ഒക്ടോബര്‍ 4-ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആദ്യം കോളജില്‍ എത്തിയ ശേഷം പരിശോധിക്കും. കോളജുകളില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …