നിപ രോഗബാധിതനായി മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ മുന്നൂർ സ്വദേശിയായ 12 വയസ്സുകാരനായിരുന്നു നിപ രോഗം ബാധിച്ച് മരിച്ചത്.
ആശുപത്രി ചെലവിനത്തില്‍ 2,42,603 രൂപ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എം.എല്‍.എ മുഖേന നല്കിയ അപേക്ഷയിലാണ് തുക അനുവദിച്ച് ഉത്തരവായത്. അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ട്രഷററായ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍നിന്ന് കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ല കലക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY