ജനല്‍കമ്ബിയില്‍ ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതിയുടെ മൃതദേഹം. ചെറായി സ്വദേശി ശരത്തിന്റെ ഭാര്യയാണു മരിച്ചത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്.
ഒരു വര്‍ഷം മുന്‍പായിരുന്നു ഗോപികയുടെയും ശരത്തിന്റെയും വിവാഹം നടന്നത്. ഗോപികയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY