Breaking News

ആംബുലന്‍സ്​ മരത്തിലിടിച്ച്‌​ കോവിഡ്​ രോഗി മരിച്ചു; മൂന്നുപേര്‍ക്ക്​ പരിക്ക്​…

എരമല്ലൂരില്‍ ആംബുലന്‍സ്​ അപകടത്തില്‍പെട്ട്​ കോവിഡ്​ രോഗി മരിച്ചു. കൊല്ലം തിരുമല്ലവാരം സ്വദേശി ഷീല പി. പിള്ള (66) ആണ് മരിച്ചത്​. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ്​​ അപകടം. കൊല്ലത്തുനിന്ന്​ എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക്​ വരികയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയ​ന്ത്രണം വിട്ട ആംബുലന്‍സ്​

മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മകന്‍ ഡോ. മഞ്​ജുനാഥ്​, മരുമകള്‍ മാളവിക, ഡ്രൈവര്‍ സന്തോഷ്​ എന്നിവര്‍ക്ക്​ പരിക്കേറ്റു. ഇവരെ ലേക്​ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണ്​. അപകടം നടന്നയുടന്‍ നാട്ടുകാരാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. ഉടന്‍ തന്നെ​ പൊലീസും സ്​ഥലത്തെത്തി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …