കോവിഡ് പ്രതിസന്ധിയില്‍ അടച്ച പൂട്ടിയ കേരളത്തിലെ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ശനിയാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഈ യോഗത്തില്‍ തിയറ്റര്‍ തുറക്കുന്നില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ് ഉന്നയിക്കുന്നുണ്ട്. പക്ഷേ ഹോട്ടലുകള്‍ തുറന്നപോലെ എസി ഉപയോഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. പകുതി സീറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവേഷന അനുമതി നല്‍കാനാണ് സാധ്യത. മാസ്കും സാമൂഹ്യ അകലം ഉള്‍പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇത് ആരോഗ്യ വകുപ്പ് അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ജനുവരിയില്‍ തുറന്ന സമയത്ത് കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ കാത്തിരിക്കുന്നത്. അതേസമയം തിയേറ്റര്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സംസ്ഥാന സര്‍കാര്‍ ഒഴിവാക്കിയിരുന്നു.
സമാന ഇളവ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അതിലപ്പുറം അനുമതി ആദ്യം എന്നതിന് തന്നെയാണ് പ്രഥമ പരിഗണന. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ നാഗചൈതന്യ-സായ് പല്ലവി ജോഡിയുടെ ലവ് സ്റ്റോറി തകര്‍ത്തോടുകയാണ്. കേരളത്തില്‍ തിയേറ്റര്‍ തുറന്നിരുന്നെങ്കില്‍ മൊഴി മാറ്റി ലവ് സ്റ്റോറിയില്‍ നിന്നും പണം വാരിയേനെ എന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറിയുന്നത്.
അടുത്ത വന്‍ നഷ്ടം വരാന്‍ പോകുന്നത് ‘നോ ടൈം ടു ഡൈ’ ചിത്രത്തില്‍ നിന്നാണ്. ഇന്‍ഡ്യന്‍ മാര്‍ക്കെറ്റ് ലക്ഷ്യമാക്കി വ്യാഴാഴ്ചയാണ് പടത്തിന്റെ റിലീസ്. ബോണ്ട് ചിത്രങ്ങള്‍ക്കെല്ലാം എന്നും കേരളത്തില്‍ നിന്നും കിട്ടിയിട്ടുള്ളത് വന്‍ കളക്ഷന്‍ ആണ്. ഈ രണ്ട് നഷ്ടങ്ങള്‍ക്കപ്പുറം അല്പം വൈകിയാലും തിയേറ്റര്‍ തുറന്നാല്‍ മതിയെന്നാണ് സിനിമാപ്രവര്‍ത്തകരുടെ ആഗ്രഹം