ഇന്ത്യ-ന്യൂസിലന്‍ഡ് സീരീസില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായേക്കുമെന്ന് സൂചന.
കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..??
ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ ബാറ്റ് ചെയ്യുമ്പോഴാണ് ഹിറ്റ്മാന് കാലിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിന് ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമിന്റെ നായകനായിരുന്ന രോഹിത് പിന്നീട് ഫീല്‍ഡ് ചെയ്യാനും കളത്തിലിറങ്ങിയില്ല. കെ.എല്‍.രാഹുലായിരുന്നു ടീമിനെ നയിച്ചത്.
പരിക്കില്‍ നിന്നും മോചിതനാകാന്‍ താരത്തിന് സമയം വേണമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രോഹിതിന് പകരം ഏകദിന ടീമിലേക്ക് മായങ്ക് അഗര്വാളിനെയാകും പരിഗണിക്കുക എന്നാണ് പുറത്ത്വരുന്ന റിപ്പോര്‍ട്ടുകള്‍.