Breaking News

കോഴിക്കോട് പതംകയത്തെ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി…

കോടഞ്ചേരി പതംകയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം (26) ആണ് മരിച്ചത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതാണ് യുവാവ്. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …