Breaking News

തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 19 വാഹനങ്ങള്‍ തകര്‍ത്ത സംഭവം; യുവാവ് പിടിയില്‍…

തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 19 വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്. യുവാവ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. പേ ആന്‍ഡ് പാര്‍കിങ് ഗ്രൗന്‍ഡില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്.

വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തര്‍ത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിന്റെ സീറ്റില്‍ രക്തക്കറയുണ്ട്. ഒരു വാഹനത്തിനുള്ളില്‍ നിന്നും മ്യൂസിക് സ്റ്റിസ്റ്റം പുറത്തേക്ക് എടുത്തിട്ടിരുന്ന നിലയിലാണ്.

പാര്‍കിങിന് പണം വാങ്ങുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം അടിച്ചുതകര്‍ത്തിട്ടും ജീവനക്കാര്‍ അറിഞ്ഞില്ല. പാര്‍കിങ് ഗൗന്‍ഡിന്റെ ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ഇതുവഴി ആര്‍ക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. സിസിടിവി ക്യാമറകളെല്ലാം പ്രവര്‍ത്തിക്കുന്നുമില്ലെന്ന് ഉടമകള്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …