Breaking News

ട്യൂഷന് വേണ്ടി വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; ബയോളജി അദ്ധ്യാപകന്‍ അറസ്റ്റില്‍…

ട്യൂഷന്‍ എടുക്കുന്ന അദ്ധ്യാപകന്‍ പതിനാറ് വയസുകാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അദ്ധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. ട്യൂഷന് വേണ്ടി അദ്ധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അദ്ധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്‍കി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച്‌ ചുംബിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …