കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും ഒന്നരകിലോയോളം സ്വര്‍ണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലില്‍ നിന്നാണ് 71 ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാളെത്തിയത്. കസ്റ്റഡിയിലായ ഇസ്മായില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചു വരികയാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY