മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ആര്യന് ഖാന്റെ കുരുക്ക് മുറുകുന്നു. ആര്യന് ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ( എന്‍സിബി ) കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന് ഖാന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിനൊക്കെ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി മുംബൈ സെഷന്‍സ് കോടതിയെ അറിയിച്ചു.
ജാമ്യത്തിനായുള്ള ആര്യന് ഖാന്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എന്‍സിബിയുടെ ഇത്തരത്തില്‍ വാദമുഖം ഉന്നയിച്ചത്. ‘ആര്യന് ഖാന് വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഒരു തവണയല്ല ഇത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തപ്പോള്‍ ആര്യന് അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു.’- എന്‍സിബി കോടതിയെ അറിയിച്ചു.
അതേസമയം ആര്യന് ഖാനോടൊപ്പം നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസില്‍ നിന്ന് സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവിക്കെതിരെ മഹാരാഷ്ട്ര പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ഫോട്ടോ വൈറലായത്. ആര്യനൊപ്പം സെല്‍ഫി എടുത്ത എന്‍സിബി അംഗം എന്ന പേരിലായിരുന്നു ഫോട്ടോ പ്രചരിച്ചത്.
ഗോസാവി എന്‍സിബി ഉദ്യോഗസ്ഥനല്ലെന്ന് ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗോസാവി എങ്ങനെ എന്‍സിബി ഓഫീസിലെത്തിയത് എന്നത് സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നത്. സെല്‍ഫി വൈറലാവുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെയാണ് സിറ്റി പൊലീസ് കിരണ്‍ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
https://youtu.be/zhv4skel4bM