പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്‌ഇ ബോര്‍ഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയത്. നവംബര്‍ മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഈ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. നവംബര്‍ 15 മുതലും 25 മുതലുമാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രണ്ടു ടേമുകളും നിര്‍ബന്ധമായും എഴുതിയിതിക്കണം.
ടേം ഒന്നാം പരീക്ഷയില്‍ 50 ശതമാനം സിലബസ് മാത്രമാണ് ഉള്‍കൊളളിച്ചിരിക്കുന്നത്. ബാക്കി 50 ശതമാനം ടേം രണ്ടില്‍ ഉള്‍പ്പെടുത്തും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉണ്ടായിരിക്കുക. സിബിഎസ്‌ഇയുടെ വെബ്‌സൈറ്റില്‍ നിന്നും പരീക്ഷകളുടെ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിയാനാകും.