Breaking News

ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ രണ്ട് ബീഹാര്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു, ഇതോടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പതിനൊന്നായി…

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ബീഹാര്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. കുല്‍ഗാം ജില്ലയിലെ വാന്‍പോയില്‍ ഭീകരര്‍ തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബീഹാറില്‍ നിന്നുള്ള ഗോല്‍ഗപ്പ വില്‍പ്പനക്കാരനും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മരപ്പണിക്കാരനും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കച്ചവടക്കാരനായ അര്‍ബിന്ദ് കുമാര്‍ ഷാ ശ്രീനഗറിലും മരപ്പണിക്കാരനായ സാഗി‌ര്‍ അഹമ്മദ് പുല്‍വാമയിലും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 11 പേരില്‍ അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും ഭീകരര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ കശ്മീരില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്നുവെന്നതായി ഇത് സൂചിപ്പിക്കുന്നു എന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …