കിഴിശ്ശേരി മുണ്ടംപറമ്ബില് ഫര്‍ണിച്ചര്‍ ജോലി ചെയ്യുകായായിരുന്നവര്ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. 15ഓളം പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ എട്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
ഫര്‍ണിച്ചര്‍ ഷെഡ് ഉടമ മുണ്ടംപറമ്ബ് കൊട്ടക്കാട്ടില്‍ അബൂബക്കര്‍, ഷിജിത്ത് തൃപ്പനച്ചി, രാധാകൃഷണന് കൊണ്ടോട്ടി, ഇതരസംസ്ഥാന തൊഴിലാളികളായ ഷരീഫ്, സുമിത്ത് തുടങ്ങിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുത്തേറ്റവരില്‍ പകുതിയിലധികം പേര് ഇതരസംസ്ഥാന തൊഴിലാളികളാണ്. ഉടമ അബൂബക്കറിന് വലിയ തോതില്‍ കുത്തേറ്റിട്ടുണ്ട്.
തിങ്കളാഴ്ച്ച ഉച്ചയോടെ കൂടിളകി കൂട്ടമായി എത്തിയ തേനീച്ചകള്‍ അക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഫര്‍ണിച്ചര്‍ ഷെഡിന് അകലയായി തേനീച്ച കൂടുണ്ടായിരുന്നുവെന്നും പരുന്ത് തേനീച്ചകൂടിനെ അക്രമിച്ചപ്പോള്‍ ഇവ കൂടിളികി വരുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. കുത്തേറ്റ സ്വഭാവം കണ്ടിട്ട് കാട്ടുതേനീച്ചകളുടെ രൂപത്തിലുള്ള വലിയ തേനീച്ചകളാകാം അക്രമിച്ചതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.