Breaking News

നബിദിന റാലിക്കിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം; മൂന്നു പേര്‍ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

നബിദിന റാലിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേര്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതികള്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുഹമ്മദ് സഫര്‍, സമീര്‍ അലി, അലി റാസ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വിദഗ്ധരെക്കൊണ്ട് പൊലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …