Feb 13, 2026 12:53 AM
Breaking News

ശമ്ബള കുടിശ്ശിക വാങ്ങാന്‍ തോക്കുമായി എത്തിയ രണ്ട് അതിഥിതൊഴിലാളികള്‍ അങ്കമാലിയില്‍ അറസ്റ്റില്‍

അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ അങ്കമാലി പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാ ബുര്‍ഹാന്‍ ജോലി ചെയ്തതിന്റെ കൂലിയായി

തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്നും തുക കരാറുകാരനില്‍ നിന്നും വാങ്ങിയെടുക്കാന്‍ വേണ്ടി താന്‍ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തിയതാണെന്നുമാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …