Breaking News

തമിഴ്നാടിന്‍റെ ആവശ്യം തള്ളി, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം തള്ളി കേരളം. ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ്, തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കേന്ദ്ര ജല

കമ്മീഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്.തുലാവര്‍ഷം ആരംഭിക്കുമ്ബോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയരും. അങ്ങനെ വരുമ്ബോള്‍ അധികജലം ഇടുക്കി ഡാമിലേക്കാകും

ഒഴുക്കിവിടേണ്ടി വരിക നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാമിന് ഇത് ഉള്‍ക്കൊള്ളാനുള്ള സാഹചര്യമില്ലെന്നും കേരളം അറിയിച്ചു.139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി നിര്‍ദ്ദേശം പരാമര്‍ശിച്ചുകൊണ്ടായിരുന്നു കേരളം ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …