Breaking News

താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണം നടത്താന്‍ സജ്ജമെന്ന് യോഗി ആദിത്യനാഥ്..

താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണത്തിലൂടെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യം ശക്തമാണ്. വേറൊരു രാജ്യവും ഇന്ത്യയ്‌ക്കെതിരേ കണ്ണുയര്‍ത്താന്‍ ഇന്ന് ധൈര്യപ്പെടില്ല.

താലിബാന്‍ കാരണം പാകിസ്താനും അഫ്ഗാനിസ്താനും അസ്വസ്ഥതകള്‍ അനുഭവിക്കുകയാണ്. പക്ഷേ, ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞാല്‍ വ്യോമമാര്‍ഗം തിരിച്ചടിയുണ്ടാവുമെന്ന് അവര്‍ക്ക് അറിയാം’- യോഗി ആദിത്യനാഥ് പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ എതിരാളികളെയും യോഗി വിമര്‍ശിച്ചു. ഇന്ത്യയുടെ വികസനത്തിനായി ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

രാമഭക്തരെ കൊലപ്പെടുത്തിയവര്‍ക്ക് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭറിനെതിരേയും യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ ചിന്താ പ്രക്രിയ സ്വന്തം കുടുംബത്തിന്റെ വികസനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്.

അച്ഛന്‍ മന്ത്രിയാവാന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു മകന്‍ എംപിയും മറ്റൊരാള്‍ക്ക് എംഎല്‍സിയും ആവാനാണ് ആഗ്രഹിച്ചത്. ഇത്തരക്കാരുടെ ബ്ലാക്ക്‌മെയിലിങ്ങിന് ഏര്‍പ്പെടുന്നവരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം- ആദിത്യനാഥ് പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …