Breaking News

മതസ്പർദ വളർത്തുന്ന തരത്തിലുള്ള വാർത്ത നൽകി; നമോ ടിവി ഉടമയും അവതാരകയും പൊലീസിൽ കീഴടങ്ങി….

മതവിദ്വേഷം പരത്തുന്ന രീതിയിലുള്ള വാർത്ത നൽകിയെന്ന കേസിലെ പ്രതികളായ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരിക ശ്രീജ വള്ളിക്കോട് എന്നിവരാണ് ഇന്ന് പോലീസിൽ കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.

മുൻ‌കൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഇരുവരും പോലീസിൽ കീഴടങ്ങിയത്. തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്,

അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവർക്കെതിരെ കേസെടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 153 എ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …