Breaking News

ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതിയില്ല; അനുപമയെ മഴയത്ത് നിർത്തി പോലീസ്…

ദത്ത് വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ സമരം ചെയ്യുന്ന അനുപമ എസ്.ചന്ദ്രനെ മഴയത്തു നിർത്തി പൊലീസ്. ശിശുക്ഷേമസമിതി ഓഫിസിനു മുൻപിലെ റോഡരികിൽ സമരം ചെയ്യുന്ന തനിക്കു മഴ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതി പൊലീസ് നൽകിയില്ല. എന്നാൽ, എത്ര മഴയും വെയിലും സഹിച്ചാലും സമരവുമായി മുന്നോട്ടുപോകുമെന്നും അനുപമ പറഞ്ഞു.

കുഞ്ഞിന്റെ പിതാവ് അജിത്കുമാറും ഒപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. അനധികൃത ദത്തു വിവാദത്തിൽ ആരോപണവിധേയനായ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്സൻ സുനന്ദയെയും പദവിയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ടാണു സമരം.

കുടുംബക്കോടതി അന്തിമവിധി പറയുന്നതുവരെ കുഞ്ഞിനെ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ സമരം രണ്ടു ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. അനുപമയ്ക്കു നീതി ഉറപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത വനിതാ–ശിശുവികസന വകുപ്പും ചർച്ചയ്ക്കു തയാറായിട്ടില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …