Breaking News

കൊല്ലത്ത് വധു താലി ഊരി നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്…

വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് വധു കെട്ടിയ താലി വരനു തിരിച്ചു നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്. വരന്‍ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലെത്തിയതെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്.

ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് നടത്തിയത്. എന്നാല്‍ യുവാവ് പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇക്കാര്യം വധുവിന്റെ വീട്ടുകാരില്‍ നിന്നും മറച്ചുവെയ്ക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്നാണ് വിവാഹ വേദിയിലെത്തിയ വരന്‍ ഷൂസ് ഊരുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും വിസമ്മതിച്ചത്. വരന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതിയുടെ വീട്ടുകാര്‍ വേദിക്ക് പുറത്ത് വച്ച്‌ വിവാഹം നടത്തിയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തര്‍ക്കമുണ്ടാകുകയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി യുവാവിന് കെട്ടിയ താലി തിരിച്ച്‌ നല്‍കി.

സംഭവത്തിന് ശേഷം ബന്ധുവായ യുവാവ് അതേവേദിയില്‍ വച്ച്‌ തന്നെ പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ വിവാഹവേദിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്ബോഴും വരന്‍ മതം മാറിയ വിവരം വധുവിന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വരന്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച വിവരം പുറത്തുവന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …