കാസർകോട് ഗവ. കോളജിൽ വിദ്യാർത്ഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതല്ലെന്നും അവർ സ്വമേധയ പിടിപ്പിച്ചതാണെന്നുമാണ് പ്രിൻസിപ്പൽ സംഭവത്തിൽ മറുപടി പറഞ്ഞത്. സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് കൊടുത്തു.
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 18 ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കോളജിൽ നിന്നും വിദ്യാർത്ഥിയെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്നാണ് ആരോപണം. എം എസ് എഫ് ആണ് ആരോപണവുമായി രംഗത്ത് വന്നത്. കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടുവെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആരോപിച്ചത്.
എന്നാല്‍ വിദ്യാര്‍ഥി സ്വമേധയ കാലില്‍ വീണാതാണെന്ന് പ്രിന്‍സിപ്പലിന്റെ മറുപടി. അതോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നെതിരെ സര്‍ക്കാര്‍ അനുമതിയോടെ നിയമനടപടി സ്വീകരിക്കാനാണ് പ്രിന്‍സിപ്പലിന്റെ തീരുമാനം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. വിദ്യാര്‍ഥി സ്വമേധയാ കാലില്‍ വന്ന് പിടിക്കുകയായിരുന്നു.
സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ബിരുദ വിദ്യാര്‍ഥിക്കെതിരെ കാസര്‍ഗോഡ് വനിതാ പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മാനഹാനി ഉണ്ടാക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കോളജ് അധികൃതരുടെ പരാതിയിലാണ് കേസ്.