ഒരു വര്‍ഷം നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും. ഈയവസരത്തില്‍ കുഞ്ഞിനായി നേരത്തേ തന്നെ പേര് നിശ്ചയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. ‘എയ്ഡന്‍ അനു അജിത്ത് ‘ എന്നാണ് പേര്. ‘എയ്ഡന്‍’ എന്നാല്‍ തീപ്പൊരി എന്നാണ് അര്‍ത്ഥമെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി. തന്റെ കുഞ്ഞിനെ മൂന്ന് മാസം നന്നായി നോക്കിയ ആന്ധ്രാപ്രദേശിലെ ദമ്ബതികള്‍ക്ക് നീതി ലഭിക്കണമെന്നും അനുപമ പറയുന്നു. ‘അവര്‍ക്കു നീതി ലഭിക്കേണ്ടത് എന്റെയും ആവശ്യമാണ്. എന്റെ കുട്ടിയെ മൂന്നു മാസം നന്നായി നോക്കിയവരാണ്. കുഞ്ഞിനെ ഞങ്ങള്‍ക്കു കിട്ടിയാലും അവരുമായി ബന്ധം തുടരണമെന്നും, അവരെ കൂടെ നിര്‍ത്തണമെന്നുമാണ് ആഗ്രഹം. എന്നാല്‍ ഞാന്‍ എന്തോ കുറ്റം ചെയ്ത പോലെയാണു സൈബര്‍ ആക്രമണം. അവര്‍ക്കു നീതി നിഷേധിച്ചതു ഞാനല്ല, ഇവിടെയുള്ള സ്ഥാപന അധികാരികളാണ്’- അനുപമ പറഞ്ഞു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY