കെ.എസ്.ആര്.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. കെ.എസ്.ആര്.ടി.സി. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്. സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY