‘ഒറ്റക്കമ്ബിനാദം മാത്രം മൂളും വീണാഗാനം ഞാന്‍, ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം, ഈ ധ്വനിമണിയില്‍, ഈ സ്വരജതിയില്‍, ഈ വരിശകളില്‍’.. 1981ല്‍ പുറത്തിറങ്ങിയ തേനും വയമ്ബും എന്ന സിനിമയിലെ ഈ ഗാനം കേള്‍ത്ത മലയാളികള്‍ ആരും ഉണ്ടാകില്ല. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ഈ ഗാനം പിറന്നതിന് പിന്നിലെ കഥ ബിച്ചു തിരുമല തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ബിച്ചു തിരുമലയും രവീന്ദ്രന്‍ മാസ്റ്ററും ആദ്യമായി ഒരുമിക്കുന്ന ചിത്രമായിരുന്നു തേനും വയമ്ബും. സിനിമയുടെ ഭാഗമായി കോഴിക്കോട് വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ബിച്ചുവിന് രവീന്ദ്രന്‍ മാസ്റ്റര്‍ ഒരു ടേപ്പ് നല്‍കി. കഴിഞ്ഞ ദിവസം മനസിലെത്തിയ ട്യൂണാണെന്ന് അറിയിച്ചാണ് ടേപ്പ് നല്‍കിയത്. വൈകരുതെന്ന മുന്നറിയിപ്പോടെയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ടേപ്പ് നല്‍കിയതെന്നും ബിച്ചു തിരുമല പറഞ്ഞിരുന്നു.
ബിച്ചു തിരുമലയുടെ വാക്കുകള്‍ ഇങ്ങനെ ‘ടേപ്പും വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തി എഴുതാനിരിക്കുമ്ബോള്‍ രാത്രി വൈകി, കറണ്ടുമില്ല! കംപോസിങ് ഉടനെ വേണ്ടതായതിനാല്‍ എഴുത്ത് മാറ്റിവയ്‌ക്കാനാവില്ല. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ എഴുതാനിരുന്നു. കടലാസിലേക്ക് കുറിച്ച വാക്കുകളിലൊന്നും ഒരു തൃപ്തി പോര. ഒരു ദാക്ഷിണ്യവുമില്ലാതെ കൊതുകുകളുടെ വളഞ്ഞിട്ടുള്ള ആക്രമണവും കൂടിയായപ്പോള്‍ എഴുതേണ്ടെന്നു പോലും തോന്നിപ്പോയി.