ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സൈറണ്‍ മുഴക്കി പാഞ്ഞ കാര്‍ യാത്രികന് പിടിവീണു. കാക്കനാടാണ് ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലന്‍സിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച് കാര്‍ യാത്രക്കാരന്‍ പാഞ്ഞത്. കാറിന്റെ വിഡിയോ പുറത്തുവന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സംശയം തോന്നി പിന്നാലെ കൂടിയ യുവാക്കളാണ് വ്യാജ ആംബുലന്‍സിനെ പിടികൂടാന്‍ സഹായിച്ചത്. പുക്കാട്ടുപടി സ്വദേശി അന്‍സാറാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്.
ഇതിനായി ഇയാള്‍ ഓണ്‍ലൈനിലൂടെ ആംബുലന്‍സിന്റെ ശബ്ദത്തിന് സമാനമായ സൈറണ്‍ വാങ്ങി കാറില്‍ ഘടിപ്പിക്കുകയായിരുന്നു. ഗതാഗതക്കുരുക്കില്‍ പെടുകയാണെങ്കില്‍ ഇത് ഉപയോഗിക്കുകയാണ് പതിവ്. ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലൂടെ സൈറണ്‍ മുഴക്കി പോകുന്ന കാര്‍ കണ്ട് സംശയം തോന്നിയ യുവാക്കളാണ് വിഡിയോ പകര്‍ത്തിയത്. ഇതിന്റെ വിഡിയോ പിടിച്ചതും വണ്ടിനമ്ബറും കുറിച്ചെടുത്തതും ആര്‍ടിഒ പി.എം. ഷബീറിന് അയച്ചുകൊടുത്തു.
തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. ചന്തുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അന്‍സാറിനെ കണ്ടെത്തിയത്. ആദ്യം വാഹനത്തിന്റെ ആര്‍സി ബുക്കിലെ നമ്ബറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നേരിട്ട് ഇയാളുടെ വീട്ടിലെത്തി. ആദ്യം കുറ്റം നിഷേധിച്ച അന്‍സാര്‍, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.