ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ പല നിലയ്ക്കും വ്യത്യസ്തനാണ് തമിഴ് താരം അജിത്ത് കുമാര്‍. മാസ് കൊമേഴ്സ്യല്‍ സിനിമകളില്‍ അഭിനയിക്കുമ്ബോഴും സിനിമയുടെ ഫ്രെയ്മിനു പുറത്ത് സ്വകാര്യജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളാണ് അജിത്ത്. മാധ്യമങ്ങളോട് കുറച്ചു മാത്രം സംവദിക്കുന്ന അദ്ദേഹത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകലൊന്നുമില്ല.
ഇതിനാലൊക്കെത്തന്നെ അജിത്തിനെ സംബന്ധിച്ചുള്ള ഓരോ പുതിയ അപ്ഡേറ്റും ആരാധകര്‍ ട്വിറ്ററിലും മറ്റും ആഘോഷമാക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ ഇനി മുതല്‍ ‘തല’ എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടന്. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും എഴുതിയ തുറന്ന കത്തിലാണ് തന്നെ ഇനി മുതല്‍ തല എന്ന് അഭിസംബോധന ചെയ്യരുതെന്ന് അജിത് അഭ്യര്‍ത്ഥിച്ചത്.
ഇനി മുതല്‍ ‘അജിത്ത് കുമാര്‍’ എന്നോ ‘എ.കെ’ എന്നോ മാത്രം പരാമര്‍ശിക്കണമെന്നും ‘തല’ എന്ന് വിളിക്കരുതെന്നുമാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 2001-ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തിലൂടെയാണ് അജിത്തിന് തല എന്ന വിളിപ്പേര് ലഭിച്ചത്.