Breaking News

‘കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ചെയ്തത് പ്രിയദർശന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രം’: സുരേഷ് കുമാര്‍

സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മരയ്‌ക്കാരില്‍ താന്‍ അഭിനയച്ചതെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. തനിക്ക് ആ വേഷം അത്ര ഇഷ്ടമായിരുന്നില്ലെന്ന് മനോമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രിയന്‍ ഒരുപാടു കാലമായി സ്വപ്നം കണ്ട സിനിമ എന്ന നിലയില്‍ തങ്ങള്‍ക്കെല്ലാവര്‍ക്കും മരക്കാറിനോട് മാനസിക അടുപ്പമുണ്ടായിരുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു.

‘സത്യം പറഞ്ഞാല്‍ കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഒരു ഫാന്‍സി ഡ്രസ്സ് കോമ്ബറ്റീഷന് നില്‍ക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. സിനിമയില്‍ എന്നെക്കണ്ടിട്ട് എനിക്ക് അത്ര സുഖം തോന്നുന്നില്ല. ബാക്കി എല്ലാവരും നന്നായി ചെയ്ത ഒരു സിനിമയാണ് മരക്കാര്‍. എന്റെ ദൗത്യം അഭിനയമല്ല. ഞാന്‍ അഭിനയിക്കാനായി എത്തിയത് തന്നെ യാദൃച്ഛികമായിട്ടാണ്. 2017 ല്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’ എന്ന ദിലീപ് ചിത്രമായിരുന്നു അത്’, സുരേഷ് കുമാര്‍ പറഞ്ഞു. ‘മരക്കാറിനെപ്പറ്റി മോശമായി എനിക്ക് ഒന്നും പറയാനില്ല. സിനിമയ്ക്ക് കുറച്ച്‌ നീളം കൂടിപ്പോയി എന്ന് തോന്നി. ഒത്തിരി നെഗറ്റീവ് റിവ്യൂസ് സിനിമയെക്കുറിച്ച്‌ വരുന്നുണ്ട്. അത് സങ്കടകരമായ കാര്യമാണ്. മോഹന്‍ലാലിന്റെ ഹീറോയിസം കാണിക്കാനുള്ള കഥയല്ല മരക്കാര്‍. സിനിമയ്ക്ക് എതിരെ ആരൊക്കെയോ മനഃപൂര്‍വം നെഗറ്റീവ് എഴുതി വിടുന്നുണ്ട്’, സുരേഷ് കുമാര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …