Breaking News

നടി അർച്ചന സുശീലൻ വിവാഹിതയായി; വരൻ പ്രവീൺ നായർ, വിവാഹം അമേരിക്കയിൽ..

സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹവാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാ​ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാൻ വേണ്ടി രണ്ട് സുഹൃത്തുക്കൾ ഇരുവരെയും എടുത്തുയർന്നുണ്ട് വീഡിയോയിൽ.

സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന കുടുംബപ്രേക്ഷകരിലേക്കെത്തുന്നത്. മാനസപുത്രി എന്ന സീരിയലിലെ ​ഗ്ലോറി എന്ന വില്ലത്തിയാണ് അർച്ചനയുടെ കഥാപാത്രങ്ങളിലെ എടുത്തുപറയാവുന്ന കഥാപാത്രം. പ്രവീണുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ അർച്ചന മുമ്പും പങ്കുവെച്ചിട്ടുണ്ട്.

നിറയെ പൂക്കളുള്ള ലെഹം​​ഗ അണിഞ്ഞുള്ള വിവാഹ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ ബി​ഗ് ബോസ് സീസൺ വൺ മത്സരാർത്ഥിയായിരുന്നു അർച്ചന. നിരവധി പേരാണ് വധൂവരൻമാർക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …