രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. ആരും സ്‌പോര്‍ട്‌സിനെക്കാള്‍ വലുതല്ലെന്നും ബന്ധപ്പെട്ട ഫെഡറേഷനുകളോ അസോസിയേഷനുകളോ ഇക്കാര്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് പരമോന്നതമാണ്, ആരും സ്പോര്‍ട്സിനേക്കാള്‍ വലുതല്ല.
ഏത് കളിയില്‍ ഏതൊക്കെ കളിക്കാര്‍ക്കിടയില്‍ എന്താണ് നടക്കുന്നതെന്ന വിവരം നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയില്ല. ഇത് ബന്ധപ്പെട്ട ഫെഡറേഷനുകളുടെ/അസോസിയേഷനുകളുടെ ജോലിയാണ്. അവര്‍ വിവരം നല്‍കുന്നതാണ് നല്ലത്, “കായിക മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും കഴിഞ്ഞ ആഴ്ച ബിസിസിഐ
രോഹിത്തിന് ആ ജോലി കൈമാറുകയും ചെയ്തതുമുതല്‍ രണ്ട് മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ഐ ടീമിന്റെ നായകസ്ഥാനം ഒഴിയാന്‍ കോഹ്‌ലി തീരുമാനിക്കുകയും രോഹിത് ചുമതലയേല്‍ക്കുകയും ചെയ്തതിന് ശേഷമാണ് ഇത് സംഭവിച്ചത്.