Breaking News

സൈനിക ഹെലികോപ്‌റ്റര്‍ അപകടം: ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍ വരുണ്‍ സിങ്‌ അന്തരിച്ചു

കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്.

ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപ് അടക്കം 13 പേരാണ് മരിച്ചിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റന്‍ വരുണ്‍ സിങിനെ ആദ്യം വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലും പിന്നീട് ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …