Breaking News

സ്‌കൂട്ടറില്‍ എത്തിയ മോഷ്ടാക്കള്‍ മൊബൈല്‍ തട്ടിയെടുക്കാന്‍ സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചു (വീഡിയോ)

ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ചു. മൊബൈല്‍ തട്ടിപ്പറിച്ച ശേഷം 150 മീറ്ററോളം യുവതിയെ വലിച്ചിഴക്കുകയായിരുന്നു. ഷാലിമാര്‍ ബാഗിലെഫോര്‍ട്ടീസ് ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതിക്കെതിരെയാണ് ആക്രമം നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

രണ്ട് യുവാക്കള്‍ സ്‌കൂട്ടറില്‍ എത്തുന്നതും പിന്നിലിരിക്കുന്ന ആള്‍ ഫോണ്‍ തട്ടി പറിക്കുകയും യുവതിയെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ഗുരുതരമായി പരിക്ക് സംഭവിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …