നടി പാര്‍വതി തിരുവോത്തിനെ ഫോണ്‍ വിളിച്ച് ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്. നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്നാണ് മരട് പോലീസിന്റെ നടപടി. പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവുമായി പരിചയമെന്നും എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്ത് ശല്യപ്പെടുത്തുകയായിരുന്നുവെന്നുമാണ് പാര്‍വതിയുടെ പരാതി. ഇയാള്‍ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായെന്നാണ് വിവരം.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY