പ്രാദേശിക നിയമം മൂലം നിയന്ത്രിതമായ ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ഗൂഗിളിന് ഏകദേശം 100 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി മോസ്കോയിലെ ഒരു കോടതി. ഫെയ്സ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് 27.2 മില്യണ്‍ ഡോളര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 130 മില്യണ്‍ ഡോളറാണ് ഇരു കമ്ബനികള്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്. മോസ്കോ കോടതി ഗൂഗിളിന് 7.2 ബില്യണ്‍ റുബിളാണ് പിഴ ചുമത്തിയത്.
നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഗൂഗിള്‍ ആവര്‍ത്തിച്ച് അവഗണിച്ചതായി മോസ്കോയിലെ ടാഗന്‍സ്കി ഡിസ്ട്രിക്റ്റ് കോടതി വിധിച്ചു, ഏകദേശം 7.2 ബില്യണ്‍ റൂബിള്‍സ് (ഏകദേശം 984 മില്യണ്‍ ഡോളര്‍) പിഴ അടയ്ക്കാന്‍ കമ്ബനിയോട് ഉത്തരവിട്ടു. ടാഗന്‍സ്കി ജില്ലാ കോടതിയുടെ തീരുമാനത്തോട് ഗൂഗിള്‍ പ്രതികരിച്ചു. കോടതിയുടെ ഉത്തരവ് പഠിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.
1.9 ബില്യണ്‍ റുബിളാണ് ഫെയ്സ്ബുക്കിന് പിഴ ചുമത്തിയത്. നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് മെറ്റാ (ഫേസ്ബുക്ക്) 1.9 ബില്യണ്‍ റൂബിള്‍സ് (272 മില്യണ്‍ ഡോളര്‍) കോടതി പിഴ ചുമത്തി. മയക്കുമരുന്ന് ദുരുപയോഗം, ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് റഷ്യന്‍ അധികാരികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരന്തരം സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു.
ഈ വര്‍ഷം ഗൂഗിളിനും ഫേസ്ബുക്കിനും നിരവധി തവണ പിഴ ചുമത്തിയിട്ടുണ്ട്. തടവിലാക്കപ്പെട്ട റഷ്യന്‍ ഗവണ്മെന്റ് വിമര്‍ശകനായ അലക്സി നവല്‍നിയെ പിന്തുണച്ചുള്ള പ്രതിഷേധങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നീക്കം ചെയ്യാത്തതിന് ഈ വര്‍ഷമാദ്യം അധികാരികള്‍ സാങ്കേതിക കമ്ബനികളെ കുറ്റപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന് കമ്ബനിയായ ഗൂഗിള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് റഷ്യയിലെ വിവിധ കോടതികള്‍ ഈ വര്‍ഷം പിഴ ചുമത്തി. ഈ മൂന്ന് കമ്ബനികളും അമേരിക്കയില്‍ നിന്നുള്ളതാണ്. ഇന്ത്യയിലും സോഷ്യല്‍
മീഡിയ കമ്ബനികള്‍ക്കെതിരെ കടിഞ്ഞാണിടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍, വ്യക്തിഗത വിവര സംരക്ഷണ ബില്ലിനായുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി സോഷ്യല്‍ മീഡിയയ്ക്കായി ഒരു റെഗുലേറ്റര്‍ സൃഷ്ടിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.