ഇടുക്കിയിലെ ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റു്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇടതു നെഞ്ചില്‍ താഴെ മൂന്ന് സെന്റീമീറ്റര്‍ ആഴത്തിലേറ്റ കുത്താണ് മരണകാരണം. ഒരു കുത്ത് മാത്രമേ ശരീരത്തിലുള്ളു. കൂടാതെ ശരീരത്തില്‍ മര്‍ദനത്തിലേറ്റ ചതവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ഇടുക്കിയിലേത് പെട്ടന്നുണ്ടായ കൊലപാതകമാണെന്ന് എസ്പി കറുപ്പ്സ്വാമി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും എസ്പി വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY