ലോകമേളയെ വരവേല്ക്കാനൊരുങ്ങുമ്ബോള് അടിമുടി സജ്ജമാവുകയാണ് ഖത്തര്‍. സ്റ്റേഡിയങ്ങള്‍ മുതല്‍ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുമായി എല്ലാ മേഖലയും പരീക്ഷിക്കപ്പെട്ടുകൊണ്ട് ഫിഫ അറബ് കപ്പിലൂടെ ഖത്തര്‍ തയാറെടുപ്പ് വിളിച്ചോതി. അതില്‍ സുപ്രധാനമായിരുന്നു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് സര്‍വിസ് യൂനിറ്റിന്റെയും സേവനം. സ്റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, മത്സരങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ ഭാഗങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, റോഡുകള്‍ തുടങ്ങി അപായം ഏതു
നിമിഷവും സംഭവിക്കാവുന്ന മേഖലകളിലെല്ലാം ഏത് അടിയന്തര സാഹചര്യവും നേടാനുള്ള തയാറെടുപ്പുകളോടെ ഒരുങ്ങിനിന്ന്, നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ആംബുലന്‍സ് സര്‍വിസ് വിഭാഗം ലോകകപ്പിന് ഒരുങ്ങിയെന്നതിന്റെ അടയാളപ്പെടുത്തലായി ഫിഫ അറബ് കപ്പ് മാറിയെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. ആറ് വേദികളിലായി നടന്ന അറബ് കപ്പ്, ലോകകപ്പ് പോലെതന്നെ പ്രധാന ഇനമായാണ് പരിഗണിക്കപ്പെട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY