പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
പാമ്പുകടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വാവ സുരേഷിന്റെ ആരോഗ്യനില സംബന്ധിച്ച് അടുത്ത 72 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഷനിലെ ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്.