Feb 27, 2026 10:44 AM
Breaking News

‘തന്റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കും’; ലത മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങില്‍ എത്താതില്‍ അമിതാഭ് ബച്ചന്‍

അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പ്രമുഖരാണ് പങ്കെടുത്തത്. എന്നാല്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ അഭാവം ചടങ്ങില്‍ പ്രകടമായതിന് പിന്നാലെ അതിനെ കാരണം അന്വേഷിച്ച് ആരാധകരും എത്തി. താരം എത്താതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണിപ്പോള്‍ അടുത്ത വൃത്തങ്ങള്‍. പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തി ലതയുടെ കുടുംബത്തെ കണ്ടുവെന്നും അവരുമായി സംസാരിച്ചുവെന്നും വ്യക്തമാക്കുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കാരം പൊതു സ്ഥലത്ത് ആയതിനാലും തന്റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കുകയും ചെയ്യുന്നത് കൊണ്ടാണ് വീട്ടിലെത്തി അനുശോചനമറിയിച്ചെതെന്നും അവര്‍ വ്യക്തമാക്കുന്നു.

‘അവര്‍ നമ്മെ വിട്ടുപോയി, ഒരു ദശലക്ഷം നൂറ്റാണ്ടുകളായി നമ്മള്‍ കേട്ട ശബ്ദം. സ്വര്‍ഗത്തില്‍ അവരുടെ ശബ്ദം ഇപ്പോള്‍ മുഴങ്ങുന്നു. ആതാമാവിന് നിത്യശ്ന്തി നേരുന്നു’ എന്നാണ് ലതയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് അമിതാഭ് ഭച്ചന്‍ കുറിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …