താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസിമിനും യു എ ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇത് ആദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്നും താര ദമ്പതികള്‍ക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായിയിലെ പ്രശസ്തമായ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയ നാസിമിന്റെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ശേഷം താരങ്ങൾ ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.
തങ്ങള്‍ക്ക് ലഭിച്ച അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഫഹദും നസ്രിയയും നന്ദി അറിയിച്ചു. അറബ് പ്രമുഖന്‍ അബ്ദുല്ല ഫലാസി, ദുബായ് ടി.വി. ഡയറക്ടര്‍ അഹമ്മദ്, പി.എം. അബ്ദുറഹ്മാന്‍, ഫാരിസ് ഫൈസല്‍ എന്നിവര്‍ വിസ ഏറ്റുവാങ്ങുന്നതിന് സാക്ഷ്യം വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ.
NEWS 22 TRUTH . EQUALITY . FRATERNITY