ചലച്ചിത്ര താരംഅഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.
സീനിയേഴ്സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി,അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, കൽക്കി, ദൃശ്യം 2, കാവൽ,ആറാട്ട് എന്നീ ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്
NEWS 22 TRUTH . EQUALITY . FRATERNITY