സംസ്ഥാനത്ത് ഏതാനും ദിവസമായി സ്വര്‍ണ വിലയിലുള്ള ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 400 രൂപ കൂടിയ വില ഇന്ന് 240 രൂപ ഇടിഞ്ഞു. 36,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാം വില 30 രൂപ കുറഞ്ഞ് 4600 രൂപയായി. ഈ മാസം 12ന് കുതിച്ചുകയറിയ സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. 16ന് വില തിരിച്ചിറങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും തുടരുകയായിരുന്നു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY