Breaking News

നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭാര്യയെ ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ടു; യുവ എന്‍ജിനീയര്‍ പിടിയില്‍

ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2020 ഒക്ടോബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം മുഖക്കുരു ഉണ്ടെന്നും അതുകൊണ്ട് ഒരുമിച്ച്‌ ജീവിക്കാനാകില്ലെന്നുമായിരുന്നു യുവാവ് ഭാര്യയോട് പറഞ്ഞത്.

സംഭവം ഭര്‍ത്താവിന്റെ അമ്മോട് പറഞ്ഞപ്പോള്‍ ഇവര്‍ സ്ത്രീധനമായി പുതിയ വീട് വേണമെന്ന് ആവശ്യം ഉന്നച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ കുടുംബം സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. 51 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവിന്റെയും സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയുടെയും വിവാഹം നടന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ സഹോദരങ്ങള്‍ക്കെതിരേയും മാതാപിതാക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …