Breaking News

ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയില്‍ മെഗാ തൊഴില്‍ മേള ആരംഭിച്ചു…

വ്യവസായ വകുപ്പും ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയും സംയുക്തമായി നടത്തപ്പെടുന്ന സ്പെക്ട്രം 2022 ജോബ്‌ ഫയെര്‍-ന്‍റെ ഉദ്ഘാടനം മാര്‍ച്ച്‌ 10 രാവിലെ 9 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ അഡ്വ. സുമലാല്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം-കൊല്ലം ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് മേധാവി ശ്രീ.ബി.ഹരേഷ് കുമാര്‍, കൊല്ലം വനിത ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ ശ്രീ. അജയകുമാര്‍, ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ പിറ്റിഎ പ്രസിഡന്‍റ ശ്രീ. ജോണ്‍ എസ്, വൈസ് പ്രിന്‍സിപ്പാള്‍ ശ്രീ ഷാജഹാന്‍,

അഞ്ചല്‍ മാര്‍ത്തോമ്മാ പ്രൈവറ്റ് ഐടിഐ പ്രിന്‍സിപ്പാള്‍ ശ്രീ. തോമസ്‌കുട്ടി, സ്റ്റാഫ് സെക്രട്ടറി ശ്രീ. സജീവ്‌ കുമാര്‍, ഐടിഐ പ്രിന്‍സിപ്പാള്‍ ശ്രീ. സജീവ്‌ വി എന്നിവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന മെഗാ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാരത്ഥികള്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കണം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …