കേരളത്തിലെ സകല ഫുട്ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്ബോള്‍ ഇന്ന് ഗോവയില്‍ കലാശപ്പോരിനിറങ്ങുന്ന മഞ്ഞപ്പടയുടെ കൊമ്ബന്മാര്ക്ക് വിജയാശംസകളുമായി ഇപ്പോള്‍ കായികവകുപ്പ്മന്ത്രി വി അബ്ദുറഹിമാന് ആശംസകളുമായി എത്തിയിരിക്കുകയാണ്. ‘ഇന്ന് ലോക സന്തോഷ ദിനം.
സന്തോഷകരമായൊരു നിമിഷത്തിന് സാക്ഷിയാകാന്‍ എല്ലാ മലയാളികളേയും പോലെ ഞാനും കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാന്‍ ഞാനുമുണ്ട് ഗോവയില്‍. നമ്മുക്കൊരു സന്തോഷ ദിനം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്സിനാകട്ടെയെന്ന് ആശംസിക്കുന്നു’. എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്കില്‍ വിജയാശംസകള്‍ നേര്‍ന്ന് എഴുതിയിരിക്കുന്നത്.
അതേസമയം, ഇന്ന് രാത്രി 7.30 തിനാണ് ഗോവ മര്‍ഗോവിലുള്ള പിജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22 സീസണിന്റെ ഫൈനലില്‍ ഹൈദരാബാദ് എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ചരിത്രപുസ്തകങ്ങളില്‍ അവരുടെ ആദ്യ ഹീറോ ISL കിരീടം എഴുതി ചേര്‍ക്കാന്‍ ആണ് ഇരുടീമുകളും ഇറങ്ങുന്നത്. ആരാധകരെ എസ് എല്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടിയാകും ഇത് എന്നതില്‍ യാതൊരു സംശയവുമില്ല.