Breaking News

അന്ന് കാറില്‍ നിന്നും പുറത്ത് വന്ന മൊഴിയില്‍ ഒളിഞ്ഞിരുന്ന ആ മാഡത്തെ തൂക്കാന്‍ നിമിഷങ്ങള്‍ മാത്രം.. ദൈവം ബാക്കിവെച്ച തെളിവ് ഫോണില്‍ ഒളിഞ്ഞിരുന്ന രഹസ്യം; മലയാള സിനിമാലോകം നടുങ്ങും…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍്റെ പങ്ക് വ്യക്തമായതു മുതല്‍ പ്രസ്തുത കേസില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേള്‍ക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോകത്തിനു വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച്‌ പലതവണ ഈ പേര് ഉയര്‍ന്നുവന്നു. ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തില്‍ സംശയിക്കപ്പെടുകയും ചെയ്തിരുന്നു.

മുമ്ബ് മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണെന്ന് പ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണം തുടരവേ കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്ന സ്ത്രീയ്ക്ക് പുറകെയായിരുന്നു ഒരു സമയത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.

കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്നും അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമായിട്ടുണ്ടെനന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. എന്നാല്‍ മാഡവുമായി താരത്തെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലായിരുന്നു. എന്നാലിപ്പോഴിതാ വീണ്ടും മാഡം ചര്‍ച്ചയില്‍ നിറയുകയാണ്.

ദിലീപ് ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞ ചാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ദിലീപിന്റെ മുന്‍ നായികയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേഷണസംഘത്തിന് അനുമാനമുണ്ട്. ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് തിരികെയെത്താന്‍ ശ്രമങ്ങള്‍ നടത്തുന്ന ദിലീപിന്റെ സുഹൃത്തായ ഈ നടി ‘മാഡ’മാണോയെന്ന് പരിശോധിച്ചേക്കും.

പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്.

സംസാരം പലതും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല. നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകള്‍ ചെയ്തതായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തില്‍

സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, ‘സ്ത്രീയെ രക്ഷിച്ച്‌ ശിക്ഷിക്കപ്പെട്ട’ കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു.”-ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു .

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …